മലയാളം ഓണ്‍ലൈനില്‍ ടൈപ്പ് ചെയ്യാന്‍ നിരവധി വെബ്സൈറ്റുകള്‍ ലഭ്യമാണ്. മലയാളം വളരെ വേഗത്തിലും എളുപ്പമായും ടൈപ്പ് ചെയ്യാന്‍ ഇവ സഹായകമാണ്. ഈ വെബ്സൈറ്റുകളില്‍ മലയാളം ടൈപ്പ് ചെയ്തു അത് നമ്മള്‍ അവിടെ നിന്നും കോപി ചെയ്തു, നമുക്ക് ആവശ്യമുള്ളിടത്ത് പേസ്റ്റ് ചെയ്യണം. ഇപ്പോള്‍ ഗൂഗിള്‍ ട്രാന്‍സ്ലേഷന്‍ ഐ.എം.ഇ എന്ന സോഫ്റ്റ്‌വെയര്‍ നമ്മുടെ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയാണെങ്കില്‍ എവിടെ വേണമെങ്കിലും നമുക്ക് മലയാളം എളുപ്പത്തില്‍ ടൈപ്പ് ചെയ്യാനാകും. കോപ്പി-പേസ്റ്റ് ചെയ്യേണ്ട ആവശ്യവും ഇല്ല. ഇങ്ങനെ നമുക്ക് ഓഫ്‌ലൈനിലും മലയാളം ടൈപ്പ് ചെയ്യാന്‍ കഴിയും എന്നത് ഇതിന്റെ പ്രത്യേകത ആണ്. മലയാളം, ഹിന്ദി തുടങ്ങി 19 വിവിധ ഭാഷകള്‍ ഇതില്‍ ഉണ്ട്. ഇതുവഴി നമുക്ക് എല്ലാ ഫയലുകളും റീ-നെയിം ചെയ്യാം, കൂടാതെ ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍, ഫേസ്ബുക്ക്, ഓര്‍കുട്ട് തുടങ്ങി എല്ലാ ഇടങ്ങളിലും വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനും, ചാറ്റ് ചെയ്യാനും ആകും.
ഈ സോഫ്റ്റ്‌വെയര്‍ Download ചെയ്ത് കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. CLICK HERE
Choose your IME Language എന്നതിന് താഴെ ഭാഷ മലയാളം തെരഞ്ഞെടുക്കുക. അതിനു ശേഷം താഴെ Downlaod IME യില്‍ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയര്‍ Downlaod ചെയ്യാം. ഇത് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കമ്പ്യൂട്ടറിലെ ലാംഗ്വേജ് ബാറില്‍ ഭാഷ മലയാളം തിരഞ്ഞെടുക്കുക.
ഇനി കമ്പ്യൂട്ടറില്‍ എവിടെയും വളരെ വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാം!!
ALT+SHIFT കീ പ്രസ് ചെയ്താല്‍ അനായാസം നിങ്ങള്ക്ക് മലയാളവും ഇംഗ്ലീഷും പരസ്പരം മാറ്റാവുന്നതാണ്. മലയാളം ആണെങ്കില്‍ താഴെ വലതു ഭാഗത്ത് മലയാളം അക്ഷരം കാണിക്കും.
മംഗ്ലീഷ് എന്ന് പരക്കെ അറിയപ്പെടുന്ന രീതിയില്‍ ആണ് മലയാളം ടൈപ്പ് ചെയ്യേണ്ടത്. അതായത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്തു അതിനെ മലയാളം ആക്കുന്ന ഒരുതരം രീതി ആണത്. പല വാക്കുകളും അതിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് സ്പെല്ലിങ്ങില്‍ തന്നെ ടൈപ്പ് ചെയ്താല്‍ മതിയാകും. എന്നാല്‍ ചില വാക്കുകള്‍ അതിന്റെ ഉച്ചാരണത്തിനനുസരിച്ച് മാറ്റേണ്ടി വരും…
ഓഫ്‌ലൈനിലും മലയാളം വേഗത്തില്‍ ടൈപ്പ് ചെയ്യാന്‍ ആകും എന്നതാണ് ഇതിന്റെ പ്രത്യേകത. ഗൂഗിള്‍ ടോക്ക്, യാഹൂ മെസ്സഞ്ചര്‍, ഫേസ്ബുക്ക്, ഓര്‍കുട്ട് തുടങ്ങി എല്ലാ ഇടങ്ങളിലും വേഗത്തില്‍ മലയാളം ടൈപ്പ് ചെയ്യാനും, ചാറ്റ് ചെയ്യാനും ഇതുവഴി സാധ്യമാകും!!!